Trending

അയ്യപ്പ സേവാസംഘം വാഴാമ്പറ്റ നാരായണൻ നായർ അനുസ്മരണം നടത്തി




താമരശ്ശേരിയിലെ അഖില ഭാരത അയ്യപ്പസേവാസംഘത്തിന്റെ  ആദ്യകാല സംഘാടകനും അദ്ധ്യാത്മിക,പൊതുപ്രവർത്തന രംഗത്തെ നിറസാന്നിധ്യവുമായിരുന്ന വാഴാമ്പറ്റ നാരായണൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അയ്യപ്പസേവാസംഘം താമരശ്ശേരി ശാഖ  അനുസ്മരണ യോഗം നടത്തി.

താമരശ്ശേരി അയ്യപ്പ ഭജനമഠത്തിൽ ചേർന്ന അനുസ്മരണ യോഗത്തിൽ അയ്യപ്പ സേവാസംഘം ശാഖാ പ്രസിഡണ്ട് ഗിരീഷ് തേവള്ളി അധ്യക്ഷനായി.
നാരായണൻ നായരുടെ ഛായാചിത്രത്തിനു മുന്നിൽ അമൃതദാസ് തമ്പി ഭദ്രദീപം തെളിയിച്ചു.
തുടർന്ന് പുഷ്പാർച്ചനയും, പ്രാർത്ഥനയും നടത്തി.
വി.പി.രാജീവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

അയ്യപ്പസേവാസംഘം സെക്രടറി കെ.പി. ഷിജിത്ത് സ്വാഗതം പറഞ്ഞു.
വി.കെ. പുഷ്പാംഗദൻ ,ശ്രീധരൻ മേലെപ്പാത്ത്, കെ.ശിവദാസൻ , നീലഞ്ചേരി ബാലകൃഷ്ണൻ നായർ , പി.ടി. മൂത്തോറൻകുട്ടി എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.

Post a Comment

Previous Post Next Post