Trending

നാടിനൊരു മൈതാനം: മൈതാനനിധിയിലേക്ക് സംഭാവന നൽകിയവരെ ആദരിച്ചു.





താമരശ്ശേരി: നാടിനൊരു മൈതാനം ജനകീയ കമ്മറ്റി
സംഘടിപ്പിച്ച മൈതാന നിധിയിലേക്ക് ഒരു സെന്റ് മുതൽ 66 സെന്റ് വരെയുള്ള സ്ഥലത്തിന്റെ വില വാഗ്ദാനം ചെയ്ത നാട്ടുകാരെ ആദരി ക്കുകയും ഫണ്ട് സമാഹരണം ഉൽഘാടനവും   തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു.


 പരപ്പൻ പൊയിലിൽ നടന്ന ചടങ്ങിൽ ഗ്രൗണ്ടിനായി 10 ലക്ഷം രൂപ സംഭാവന നൽകിയ മൈജി ഷാജിയെ  ആദരിച്ചു.
യോഗത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്റഫ് മാസ്റ്റർ ആദ്യക്ഷം വഹിച്ചു. കമ്മറ്റി ചെയർമാനും താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ ജെ ട്ടി അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ നജീബ് കാന്തപുരം MLA, ബ്ലാസ്റ്റേഴ്സ് മുൻ താരം വിനീത് എന്നിവർ മുഖ്യാതിഥികളായിരുന്നു. കൺവീനർ റഷീദ് പാലക്കൽ പദ്ധതി വിശദീകരിച്ചു.

 പഞ്ചായത്ത് മെമ്പർമാരായ അബ്ദുൽ അസീസ്, മുസ്തഫ എന്നിവരും, ഹാഫിസ് റഹ്മാൻ,
ഗിരീഷ് കുമാർ , സോമൻ പിലാതോട്ടം, വത്സൻ മേടത്ത്, ഏ.പി. മൂസ്സ, സി മുഹസിൻ. റഊഫ് കെ സി , ഏസി ഗഫൂർ എന്നിവർ സംസാരിച്ചു.

 സ്റ്റാൻന്റിങ്ങ് കമ്മറ്റി ചെയർമാനും കമ്മറ്റി ട്രഷററുമായ എം ടി അയ്യൂബ് ഖാൻ നന്ദി പറഞ്ഞു, ദേശീയ പുരസ്കാരം നേടിയ ഫാത്തിമ അർഷിദയെ ആദരിക്കുകയും തുടർന്ന് അർഷിതയും സംഘവും ഒരുക്കിയ സംഗീത വിരുന്നും നടന്നു.

Post a Comment

Previous Post Next Post