Trending

പോക്സോ കേസ് പ്രതിയെ റിമാൻഡ് ചെയ്തു






നരിക്കുനി: പോക്സോ കേസിലെ പ്രതിയെ റിമാൻ്റ് ചെയ്തു.

 പറശ്ശേരിമുക്ക് പൊയിലിൽ അബ്ദുറഹിമാ നെ(26)യാണ് കോഴിക്കോട്‌ പോക്സോ കോടതി റിമാൻ്റ് ചെയ്തത്. 

കൊടുവള്ളി പോലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്.


പീഡനത്തെ തുടർന്ന്  മാനസികപ്രയാസത്തിലായിരുന്ന കുട്ടിയെ ബന്ധുക്കൾ കൗൺ സിലിങ്ങിന് വിധേയമാക്കിയപ്പോ ഴാണ്  വിവരം പുറത്തറി ഞ്ഞത്.

സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ടിരുന്നു. ജൂൺ രണ്ടിന് ബന്ധുക്കൾ പോലീസിൽ പരാതി നൽ കിയിരുന്നെങ്കിലും പ്രതി ഒളിവിലായിരുന്നതിനാലാണ് അറസ്റ്റ് വൈകിയത്.

Post a Comment

Previous Post Next Post