Trending

ബസ് ഉടമയും സി ഐ ടി യു തൊഴിലാളികളും തമ്മിലുള്ള തർക്കം ഒത്തുതീർന്നു,​ എല്ലാ തൊഴിലാളികൾക്കും തുല്യവേതനം





കോട്ടയം : കോട്ടയത്ത് ബസ് ഉടമയും സി,​ഐ,ടി.യു തൊഴിലാളികളും തമ്മിലുള്ള തർക്കം ഒത്തുതീ‌ർന്നു. 

കോട്ടയം ജില്ലാ ലേബർ ഓഫിസറുടെ നേതൃത്വത്തിൽ നടന്ന മൂന്നാംഘട്ട ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. ബസ് ഉടമ രാജ് മോഹന്റെ നാലു ബസുകലിലെയും തൊഴിലാലികളുടെ ജോലി റൊട്ടേഷൻ വ്യവസ്ഥയിൽ പുനഃക്രമീകരിക്കും .

 ഇതു വഴി എല്ലാ തൊഴിലാളികൾക്കും തുല്യവേതനം ഉറപ്പാക്കും,​ വരുമാനമുള്ള ബസുകളിലെയും വരുമാനം കുറഞ്ഞ ബസുകളിലെയും ജീവനക്കാർ എല്ലാ ബസുകളിലുമായി മാറി മാറി ജോലി ചെയ്യും.


അതേസമയം  ഇന്ന് രാവിലെ നടന്ന ചർച്ചയ്ക്കിടെ ബസുടമ രാജ്‌മോഹൻ ഇറങ്ങിപ്പോയി. തന്നെ മർദ്ദിച്ച സി.പി.എം നേതാവ് കെ.ആർ. അജയനെ ചർച്ചയിൽ പങ്കെടുപ്പിച്ചതിനെ തുടർന്നാണ് രാജ്‌മോഹൻ ഇറങ്ങിപ്പോയത്. 

തുടർന്ന് അജയനെ ഒഴിവാക്കി ചർച്ച നടത്താൻ ജില്ലാ ലേബർ ഓഫീസർ തീരുമാനിക്കുകയായിരുന്നു. പിന്നീട് വൈകിട്ട് നടന്ന ചർച്ചയിൽ രാജ്‌മോഹൻ പങ്കെടുത്തു. ബസ് സ‌ർവീസുകൾ നാളെ മുതൽ പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post