Trending

റാങ്ക് ജേതാവ് ആര്യയെ ഓൾഡ് വെഹിക്കിൾ വർക്കേഴ്സ് യൂണിറ്റി താമരശ്ശേരി അനുമോദിച്ചു.




താമരശേരി :  ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ദേശീയ തലത്തിൽ 23ാം റാങ്കും, സംസ്ഥാന തലത്തിൽ (കേരള) ഒന്നാം റാങ്കും കരസ്ഥമാക്കിയ, താമരശ്ശരി വെണ്ടേക്ക് മുക്ക്, തുവ്വക്കുന്നുമ്മൽ രമേശ് ബാബു(കേരള പോലീസ് സ്പെഷൽ ബ്രാഞ്ച് സബ്ബ് ഇൻസ്പെക്ടർ ] വിന്റെ മകൾ ആർ.എസ്. ആര്യയ്ക്ക്, താമരശ്ശരിയിലെ പഴയ കാല വാഹന ജീവനക്കാരുട കൂട്ടാഴ്മയായ ഓൾഡ് വെഹിക്കിൾ വർക്കേഴ്സ് യൂണിറ്റി താമരശ്ശേരി യുടെ ഉപഹാരം സംഘടനയുടെ രക്ഷാധികാരി  വി കെ.കാസിം കാരാടി കൈമാറി.

 ചടങ്ങിൽ കൂട്ടായ്മയുടെ ട്രഷറർ ജയപ്രകാശ്, ഉല്ലാസ് കുമാർ, ലുക്മാൻ, പ്രഭാകരൻ കെ കെ, ടി ടി റഷീദ്,ടി പ്രേമൻ,സി കെ കാസിം, മജീദ് സി പി, രക്ഷാധികാരി നീലഞ്ചേരി സുകുമാരൻ, സെക്രട്ടറി രവീന്ദ്രൻ എന്നിവർ സന്നിഹിതരായി

Post a Comment

Previous Post Next Post