Trending

ഭീഷണിപ്പെടുത്തി കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന് പരാതി,.കെ പി സി സി അംഗം എ.അരവിന്ദനെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു.



താമരശ്ശേരി :പരപ്പൻ പൊയിലിൽ കെ എസ് ആർ ടി സി ബസ്സും, കാറും തമ്മിൽ തട്ടിയതിനെ തുടർന്ന് റോഡരികിൽ ആൾക്കൂട്ടം കണ്ട്  നിർത്തി ബസ്സ് ജീവനക്കാരോട് കര്യങ്ങൾ തിരക്കുന്ന അവസരത്തിൽ 
കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവർ ഷഫീഖിനെ ഭീഷണിപ്പെടുത്തുകയും, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു എന്ന കൊടുള്ളി  എസ് ഐ സുനിൽകുമാറിൻ്റെ പരാതിയിൽ താമരശ്ശേരി പോലീസ് കേസെടുത്തു.


എസ് സുനിൽകുമാർ അടക്കമുള്ള പോലീസ് സംഘം കൊടുവള്ളിയിൽ നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്നു.


ബസ്സിലെ ഡ്രൈവറുമായി പോലീസ് സംസാരിച്ചുകൊണ്ടിരിക്കുന്ന  അവസരത്തിലാണ് എ അരവിന്ദൻ പോലീസ് ഡ്രൈവറായ ഷഫീഖിനെ ഭീഷണിപ്പെടുത്തിയത് എന്നാണ് പരാതി. ഇന്ന് രാത്രി ഉദ്ദേശം 7.30 ഓടെയായിരുന്നു സംഭവം.

ഐ പി സി 341,506,353 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.






Post a Comment

Previous Post Next Post