Trending

'ബഫർ സോൺ വിധിയും പശ്ചിമഘട്ടത്തിലെ ജനങ്ങളും' പുസ്തകം പ്രകാശനം ചെയ്തു





താമരശേരി: '26.4.2023 ലെ സുപ്രീം കോടതി ബഫര്‍ സോണ്‍ വിധിയും കേരള പശ്ചിമഘട്ടത്തിലെ ജനങ്ങളും' എന്ന പേരില്‍ സേവ് വെസ്റ്റേണ്‍ ഘട്ട് പീപ്പിള്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച കൈപ്പുസ്തകം താമരശരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. 2023 ഏപ്രില്‍ 26 ലെ ബഫര്‍ സോണിനെ സംബന്ധിച്ച സുപ്രീം കോടതി വിധിയും ഈ വിധിയുടെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ എടുക്കേണ്ട അടിയന്തര നിലപാടുകളെ സംബന്ധിച്ച വിശദീകരണ കുറിപ്പും

അടങ്ങുന്നതാണ് പുസ്തകം. ജോയി കണ്ണഞ്ചിറ, ബോണി ജേക്കബ്, വി.ടി.തോമസ്, ബാബു പൈകയില്‍, മാര്‍ഗരറ്റ് ബോബി, സണ്ണി കൊമ്മറ്റത്തില്‍, ബിജു കോക്കാട്ട്, ജോയി കാഞ്ഞിരത്തിങ്കല്‍, ജെയിംസ് അറയ്ക്കല്‍, ജിജോ വട്ടോത്ത് എന്നിവര്‍ പങ്കെടുത്തു.

ജോയ് കണ്ണഞ്ചിറ, ജെയിംസ് വടക്കന്‍, ഡോ.മാനുവല്‍ തോമസ്, ഡോ.അഞ്ചു ലീസ് കുര്യന്‍, അഡ്വ.കെ.വി.ബിജു, അഡ്വ.ബിനോയ് തോമസ് എന്നിവര്‍ ചേര്‍ന്നാണ് കൈപ്പുസ്തകം തയ്യാറാക്കിയത്.

Post a Comment

Previous Post Next Post