Trending

പുതുപ്പാടി ഗ്രാമ പഞ്ചായത്തിലേക്ക് സിപിഐ (എം )ബഹുജന മാർച്ച് സംഘടിപ്പിച്ചു

 




പുതുപ്പാടി:  പുതുപ്പാടി ഗ്രാമ പഞ്ചായത്തിലേക്ക് സിപിഐ (എം )ബഹുജന മാർച്ച് സംഘടിപ്പിച്ചു .


 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉപകരണങ്ങൾ വാങ്ങിയതിൽ വൻ അഴിമതി നടത്തിയ യുഡിഎഫ് ഭരണ സമിതി രാജി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്  സി പി ഐ (എം) നേതൃത്വത്തിൽ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

  സി പി ഐ (എം) താമരശ്ശേരി ഏരിയാ കമ്മിറ്റിയംഗം കെ സി വേലായുധൻ ഉദ്ഘാടനം ചെയ്തു എം.ഇ ജലീൽ അദ്ധ്യക്ഷത വഹിച്ചു ടി എ മൊയ്തീൻ കെ ഇ വർഗീസ് സംസാരിച്ചു പി കെ ഷൈജൽ സ്വാഗതവും           ഡെന്നി വർഗീസ് നന്ദിയും പറഞ്ഞു ഗീത കെ ജി അജിതമനോജ് ഏ പി ദാസൻ സി കെ മുഹമ്മദലി എന്നിവർ മാർച്ചിനും ധർണ്ണക്കും നേതൃത്വം നൽകി

Post a Comment

Previous Post Next Post