Trending

താമരശ്ശേരി ചുരത്തിൽ മാലിന്യം തള്ളിയ പ്രതിയെ അറസ്റ്റു ചെയ്തു





താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിനടുത്ത് റെക്സിൻ അവശിഷ്ടങ്ങൾ, ഇരുചക്ര വാഹനങ്ങളുടെ ഉപയോഗ ശൂന്യമായ സീറ്റ് കവർ, ടാങ്ക് കവർ ഹെൽമറ്റ് എന്നിവ തള്ളിയതിന് കണലാട് സെക്ഷനിലെ വനം വകുപ്പ്

 ഉദ്യോഗസ്ഥർ  രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റു ചെയ്തു. കുന്ദമഗലത്തിനു സമീപം മുറിയനാലിൽ സ്ഥാപനം നടത്തുന്ന കർണാടക സ്വദേശി രവി എന്ന ആളെയാണ് അറസ്റ്റു ചെയ്തത്.

 കടയിൽ നിന്നും ഒഴിവാക്കിയ ഉപയോഗ ശൂന്യമായ മാലിന്യങ്ങൾ രാത്രിയുടെ മറവിൽ വാഹനത്തിൽ എത്തിച്ചു ഉപേക്ഷിക്കുകയായിരുന്നു.

ഒരു വർഷം മുതൽ 5 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതി നടത്തിയിട്ടുള്ളതെന്ന് റയിഞ്ച് ഫോറസ്റ്റ് ഓഫീസർ രാജീവ് കുമാർ പറഞ്ഞു.

 

Post a Comment

Previous Post Next Post