കണ്ണൂർ: കണ്ണൂർ യൂനിവേഴ്സിറ്റി മാങ്ങാട് ക്യാമ്പസിൽ വിദ്യാർഥി തൂങ്ങി മരിച്ചനിലയിൽ. വയനാട് സ്വദേശി ആനന്ദ് കെ. ദാസാണ് (23) മരിച്ചത്. രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്.
ക്യാമ്പസിനുള്ളിലെ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പടിഞ്ഞാറത്തറ സ്വദേശിയായ ആനന്ദ് എം.എസ്.സി വിദ്യാർഥിയായിരുന്നു.
