Trending

തിരുവമ്പാടിയിൽ കോഴി ഫാം ഉടമ വൈദ്യുതാഘാതമേറ്റ് മരിച്ചു



തിരുവമ്പാടിയില്‍ കോഴി ഫാം ഉടമ ഷോക്കേറ്റ് മരിച്ചു. മലബാര്‍ എഗ്ഗര്‍ ചിക്കന്‍ ഫാം ഉടമ കൈത കുളത്തില്‍ വില്‍സണ്‍ മാത്യു(58) ആണ് മരിച്ചത്. വീടിനോടു ചേര്‍ന്നുള്ള ഫാമില്‍ തിങ്കളാഴ്ച വൈകുന്നേരം 7 മണിയോടെയായിരുന്നു അപകടം. ഉടന്‍ തന്നെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ. സെലിന്‍ പുരയിടത്തില്‍. മക്കള്‍: സിസ്റ്റര്‍ മരിയ, മാഗി മോനിക്ക, എലിസബത്ത് റോസ്. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 5 ന്

Post a Comment

Previous Post Next Post