Trending

വടകരയില്‍ കോളേജ് അധ്യാപകന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍





വടകര: കണ്ണൂര്‍ മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശിയായ കോളജ് അധ്യാപകന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഉരുവച്ചാല്‍ വിജീഷ് നിവാസില്‍ ടികെ വിനീഷി(32)നെയാണ് വടകരയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യയുമായി വേര്‍പിരിഞ്ഞ വിനീഷ് ഒരു വര്‍ഷത്തോളമായി രണ്ടുവയസുകാരി മകള്‍ സൈറാത്തിനൊപ്പം പരിയാരം ഹസന്‍ മുക്കില്‍ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. തിങ്കളാഴ്ച മകളെ സമീപത്തെ വീട്ടില്‍ ഏല്‍പ്പിച്ച് പോയതായിരുന്നു.



ഉളിയില്‍ ഐഡിയല്‍ കോളജ്, അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളജ്, കൂത്തുപറമ്പ് നിര്‍മലഗിരി കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പരേതരായ ടി.കെ ബിന്ദുവിന്റെയും ബാബുവിന്റെയും മകനാണ്. സഹോദരന്‍: വിജീഷ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വടകര ഗവ. ആശുപത്രി മോര്‍ച്ചറിയില്‍.

Post a Comment

Previous Post Next Post