Trending

ഖത്തറിൽ വാഹനാപകടം; മൂന്ന്​ മലയാളികൾ ഉൾപ്പെടെ അഞ്ച്​ മരണം





ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മൂന്ന്​ മലയാളികൾഉൾപ്പെടെ അഞ്ച്​ ഇന്ത്യക്കാർക്ക്​ ദാരുണാന്ത്യം. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളായ തമിഴ്‌നാട് സ്വദേശികളായ നാഗലക്ഷ്മി ചന്ദ്രശേഖരന്‍ (33), ഭർത്താവ്​ പ്രവീണ്‍കുമാര്‍ ശങ്കര്‍ (38) എന്നിവരാണ് മരിച്ചത്.

ദോഹയിൽ നിന്നും 70 കിലോമീറ്റർ അകലെ അല്‍ഖോറില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം. റോഷിൻ ജോൺ- ആൻസി ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകൻ ഏദൻ ഗുരുതര പരിക്കുകളോടെ സിദ്ര മെഡിസിൻ ആശുപത്രിയിൽ ചികിത്സയിലാണ്​. മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ അല്‍ഖോര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


ബുധനാഴ്ച രാത്രി അല്‍ഖോറിലെ ഫ്‌ളൈ ഓവറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന്​ വാഹനം പാലത്തില്‍ നിന്ന് താഴെ പതിച്ചതാണ്​ അപകടത്തിന്​ തീവ്രത വർധിപ്പിച്ചത്​. ആംബുലൻസിൽ ആശുപത്രിയിലെത്തിക്കും മു​േമ്പ അഞ്ചു പേരും മരണപ്പെട്ടിരുന്നു. ചൊവ്വാഴ്​ച രാത്രിയിൽ ഖത്തറിൽ നിന്നു യാത്രാ സംഘം സൗദിയിൽ അപകടത്തിൽ പെട്ട്​ രണ്ട്​ മലയാളികൾ മരിച്ചതിൻെറ ഞെട്ടലിനിടയിലാണ്​ ബുധരാഴ്​ച രാത്രിയിൽ അഞ്ച​ുപേരുടെ മരണത്തിനിടയാക്കിയ അപകടം സംഭവിക്കുന്നത്

Post a Comment

Previous Post Next Post