Trending

വിദേശമദ്യവുമായി യുവാവ് പിടിയിൽ.




അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവും ഡ്രൈഡേയുമായ ഇന്ന്  താമരശ്ശേരി താലൂക്കിൽ പനങ്ങാട് വില്ലേജിൽ കണ്ണാടിപ്പൊയിൽ അങ്ങാടിയിൽ വെച്ച് നിയമ വിരുദ്ധമായി വിദേശ മദ്യം അമിതവിലയ്ക്ക് കരിഞ്ചന്തയിൽ വില്പന നടത്തുന്നതിനിടെ, വിറ്റതിൻ്റെ ബാക്കിയുള്ള 7 കുപ്പി വിദേശ മദ്യവുമായി, താമരശ്ശേരി താലൂക്കിൽ, കാന്തലാട് വില്ലേജിൽ, കിനാലൂർ ദേശത്ത് കാപ്പിക്കുന്നുമ്മൽ വീട്ടിൽ സുരേന്ദ്രൻ മകൻ "താമര " എന്നു വിളിക്കപ്പെടുന്ന കെ.കെ  സുബീഷ് (36)  എന്നയാളെ താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫീസ്സിലെ അസി. എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് കുമാറും പാർട്ടിയും അറസ്റ്റു ചെയ്തു.

 മദ്യം വിറ്റുകിട്ടിയ ഇനത്തിൽ കൈവശമുണ്ടായിരുന്ന 1200/- രൂപയും, ബാക്കിയുള്ള മൂന്നര ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു.
പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പാർട്ടിയിൽ CEO മാരായ ബിനീഷ് കുമാർ.A.M, ആരിഫ്.P.,V എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post