താമരശ്ശേരി: കെ പി സി സി അംഗം എ അരവിന്ദൻ്റെ പേരിൽ പോലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് യുഡിഎഫിൻ്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ പ്രകടനവും, പ്രതിഷേധ സംഗമവും നടനത്തി.
ഇന്നലെ വൈകുന്നേരം പരപ്പൻ പൊയിലിൽ കെ എസ് ആർ ടി സി ബസ്സും, കാറും തമ്മിൽ തട്ടിയ അവസരത്തിൽ അവിടെ എത്തിയ പോലീസ് ഡ്രൈവറുമായി ഉണ്ടായ വാക്കുതർക്കമാണ് കേസെടുക്കാൻ കാരണമായത്.പോലീസിൻ്റെ കൃത്യനിർവഹണം തസ്സപ്പെടുത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്,
എന്നാൽ തൻ്റെ പേരിൽ ചുത്തിയത് കള്ളക്കേസാണെന്നും, താൻ പോലീസു ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും അരവിന്ദൻ പറഞ്ഞു.

