നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിടെ ഫിനോയുടെ സൈക്കിൾ വൈദ്യുതിപോസ്റ്റിൽ ഇടിക്കുകയായിരുന്നു. വീഴ്ചയിൽ കുട്ടിയുടെ മൂന്ന് പല്ലുകൾ പോവുകയും മുഖത്ത് മുറിവേൽക്കുകയും ചെയ്തു.വിദ്യാർത്ഥിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി തുടർ ചികിത്സ നൽകി വരികയാണ്.
അതേസമയം കണ്ണൂരില്‍ തെരുവ് നായ്ക്കളുടെ അക്രമത്തില്‍ നിന്നും കുരുന്ന് തലനാരിഴക്ക് രക്ഷപെട്ടു . മട്ടന്നൂര്‍ നീര്‍വേലിയിലായിരുന്നു സംഭവം.മുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിന് നേരെ തെരുവുനായ്ക്കള്‍ പാഞ്ഞടുക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസിയാണ് കുഞ്ഞിനെ രക്ഷിച്ചത്.
