Trending

ഇരുവഞ്ഞി പുഴയിലേക്ക് കാർ മറിഞ്ഞു; യുവാവിന് ദാരുണ അന്ത്യം.




 തിരുവമ്പാടിയിൽ പുഴയിലേക്ക് കാർ മറിഞ്ഞു യുവാവ് മരിച്ചു. തിരുവമ്പാടി സ്വദേശി മുഹാജിറിനാണ് (45) ദാരുണ അന്ത്യം.


 സഹയാത്രികൻ റഹീസിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. 

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. തിരുവമ്പാടിയിൽ നിന്നും തംമ്പല വഴി കോഴഞ്ചേരി ക്ക് പോകുകയായിരുന്നു . രണ്ട് പേർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. യാത്രക്കിടയിൽ ടാർ ചെയ്യാത്ത സ്ഥലത്ത് വെച്ച് കാർ നിയന്ത്രണം വിട്ട് ഇരുവഞ്ഞി പുഴയിലേക്ക് മറിയുകയായിരുന്നു .


 മുഹാജിർ തിരുവമ്പാടി തോട്ടത്തിൻ കടവ് പച്ചക്കാട് സ്വദേശിയാണ്. 
 മൃതദേഹം തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ .

Post a Comment

Previous Post Next Post