സപ്ലൈകോ ദിവസവേതന പാക്കിംങ് തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പു വരുത്തണം AlTUC
byWeb Desk•
0
താമരശ്ശേരി : സപ്ലൈകോയിലെ ദിവസവേതന പാക്കിംങ്ങ് തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പു വരുത്തണമെന്ന് സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. താമരശ്ശേരി കെ ടി കെ പവിത്രൻ നഗറിൽ (വ്യാപാരഭവൻ ) നടന്ന പ്രതിനിധി സമ്മേളനം വർക്കിങ് വുമൺ ഫോറം (എഐടിയുസി) സംസ്ഥാന സെക്രട്ടറി കെ മല്ലിക ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ സെക്രട്ടറി പി കെ നാസർ, വൈസ് പ്രസിഡണ്ട് കെ ദാമോദരൻ, സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ ചൂലൂർ നാരായണൻ ,കെ മോഹനൻ , സപ്ലൈകോ എംപ്ളോയിസ് യൂണിയൻ ജില്ലാ സെക്രട്ടറി പി കെ ഷിജു, ഇലക്ട്രിസിറ്റി ഫെഡറേഷൻ ജില്ലാ സെക്രട്ടറി സുധീർ , പി സി ഗിരിജ, സിപിഐ മണ്ഡലം സെക്രട്ടറിമാരായ ടി എം പൗലോസ്, പി സി തോമസ് എന്നിവർ സംസാരിച്ചു. അഡ്വ. സുനിൽ മോഹൻ ,എം എം മനോജ് എന്നിവർ സമ്മേളനം നിയന്ത്രിച്ചു. നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാമതെത്തിയ ആർ എസ് ആര്യ, സപ്ലൈകോയിൽ 22 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗം കെ ടി നാരായണൻ കൊയിലാണ്ടി, പി ചിത്ര എന്നിവരെ ആദരിച്ചു. സ്വാഗത സംഘം ഭാരവാഹികളായ വി റിജേഷ് കുമാർ സ്വാഗതവും പി ഉല്ലാസ് കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി അഡ്വ. സുനിൽ മോഹൻ (പ്രസി.) പി സി ഗിരിജ (വൈ.പ്രസി.) സി കെ ബാലൻ (സെക്ര.) കെ കെ പ്രകാശൻ ,എം എം മനോജ് (ജോ.സെക്ര.) രാജീവൻ മൊകേരി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.