Trending

700 ലിറ്റർ വാഷ് നശിപ്പിച്ചു.





 കോഴിക്കോട് EI & IB യിലെ പ്രിവ. ഓഫീസ്സർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ ഇൻറലിജൻസ് റിപ്പോർട്ടിന്മേൽ താമരശ്ശേരി താലൂക്കിൽ കാന്തലാട് വില്ലേജിൽ കുറുമ്പൊയിൽ അങ്ങാടിയിൽ നിന്നും സുമാർ മൂന്ന് കി.മീ. ഉയരെ കാപ്പിക്കുന്ന് മലമുകളിലെ റബ്ബർ തോട്ടത്തിനും വന ഭൂമിക്കും ഇടയിലായുള്ള കാട്ടരുവിയിലെ പാറക്കൂട്ടങ്ങൾക്കിടയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ ഒരു കുഴിയിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചു വെച്ച 500 ലി. വാഷും, 100 ലി. വീതം കൊള്ളുന്ന രണ്ടു നീല പ്ലാസ്റ്റിക്ക് ബാരലുകളിലായുള്ള 200 ലി. വാഷും (മൊത്തം 700 ലി വാഷ് ), വാറ്റു സെറ്റ് എന്നിവ താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സി. സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ കണ്ടെടുത്ത് രേഖകൾ തയ്യാറാക്കി താമരശ്ശേരി റേഞ്ചിൽ ഹാജരാക്കി കേസ് രജിസ്റ്റർ ചെയ്തു.


സംഘത്തിൽ IB പ്രിവ. ഓഫീർ ചന്ദ്രൻ കുഴിച്ചാലിൽ, CEO മാർ പ്രബിത് ലാൽ.M.K, പ്രദീപ്.K.C, ആരിഫ്.P.V. എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post