മണ്ണിടിഞ്ഞ് കിണറ്റിൽ വീണ 64കാരൻ മരിച്ചു, ഭാര്യയെ രക്ഷിച്ചു; അപകടം ചേർപ്പിൽ
byWeb Desk•
0
തൃശൂർ: സ്വന്തം വീട്ടിലെ ആൾമറയിലാത്ത കിണറ്റിൽ വീണ 64 കാരൻ മരിച്ചു. ഇദ്ദേഹത്തോടൊപ്പം വീണ ഭാര്യയെ രക്ഷപെടുത്തി. ഇന്ന് വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. ചേർപ്പ് പാണ്ടിയാടത്തു വീട്ടിൽ പ്രതാപൻ ( 64 ), ഭാര്യ വൽസല (55) എന്നിവരാണ് കിണറ്റിൽ വീണത്. കിണറ്റിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വത്സലയും കിണറ്റിൽ വീണത്. വത്സലയെ രക്ഷിച്ച് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആഴമുള്ള കിണറായിതിനാൽ മൂന്നു മണിക്കൂറിലേറെ തിരച്ചിലിന് ശേഷമാണ് പ്രതാപന്റെ മൃതദേഹം പുറത്തെടുത്തത്.