Trending

350 ലിറ്റർ വാഷും, വാറ്റ് ഉപകരണങ്ങളും പിടികൂടി.




താമരശ്ശേരി:
കോഴിക്കോട് EI & IB യിലെ പ്രിവ. ഓഫീസ്സർ 
ചന്ദ്രൻ കുഴിച്ചാലിൽ ലഭിച്ച രഹസ്യ വിവരത്തിന്മേൽ കൊടുവള്ളി എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ, താമരശ്ശേരി താലൂക്കിൽ കട്ടിപ്പാറ വില്ലേജിൽ കരിഞ്ചോല ദേശത്ത്, ഉരുൾ പൊട്ടലുണ്ടായി റോഡ് ഒലിച്ചു പോയ ഭാഗത്തു നിന്നും സുമാർ അര കിലോമീറ്റർ അകലെ വട്ടിക്കുന്ന്   കാട്ടരുവിയുടെ വടക്കേ കരയിലെ ഗുഹ പോലുള്ള പാറക്കെട്ടിനുള്ളിൽ  300 ലിറ്റർ പ്ലാസ്റ്റിക് ബാരലിലും, 50 ലിറ്റർ അലൂമിനിയ കലത്തിലും സൂക്ഷിച്ചിരുന്ന, (മൊത്തം 350 ലി.) വാഷും, മണ്ണുകൊണ്ടുള്ള ഇല്ലിച്ചട്ടിയും അലൂമിനിയ ചരുവവും അടങ്ങിയ വാറ്റു സെറ്റ്, ഗ്യാസ് സ്റ്റൗ എന്നിവ കണ്ടെടുത്തുു.

 തൊണ്ടിമുതൽ താമരശ്ശേരി റേഞ്ചിൽ ഏല്പിച്ച് കേസ്സ് രജിസ്റ്റർ ചെയ്തു. സംഘത്തിൽ പ്രിവ. ഓഫീസ്സർ ചന്ദ്രൻ കുഴിച്ചാലിൽ, പ്രിവ. ഓഫീസ്സർ (Gr) സുരേഷ് ബാബു.C.G, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രബിത് ലാൽ.M.K, നിശാന്ത്.M.K എന്നിവർ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post