Trending

24 ലക്ഷത്തോളം രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടം;ഉദ്ഘാടന ദിവസം തന്നെ ചോർന്ന് ഒലിക്കുന്നു.





താമരശ്ശേരി: താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ റംസിന നരിക്കുനി ഇന്ന് ഉദ്ഘാടനം ചെയ്ത ശൗചാലയ കെട്ടിടമാണ് അകവും, പുറവും ഒരേ പോലെ ചോർന്ന് ഒലിക്കുന്നത്.

പ്രവൃത്തിയിലെ അപാകത കാരണം ചുമരുകളും, ഗുണനിലവാരമില്ലാത്ത സാമിഗ്രികൾ ഉപയോഗിച്ചത് കാരണം പൈപ്പുകളും പൊട്ടി ഒലിക്കുകയാണ്.

പൈപ്പുകളും, ക്ലോസറ്റുകളും ലീക്കായത് കാരണം അകത്ത് പ്രവേശിക്കാൻ തന്നെ സാധിക്കുന്നില്ല.

കെട്ടിട നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്ത് അനുവധിച്ചത് 24 ലക്ഷം രൂപയാണ്.നിർമ്മാണത്തിലെ അപാകത സംബന്ധിച്ച് അടിയന്തിരമായി അന്വഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും നഷ്ടം ഈടാക്കുകയും ചെയ്യണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.


ശൗചാല

Post a Comment

Previous Post Next Post