Trending

പോലീസ് സ്റ്റേഷന് മുന്നിലെ ഫൂട്ട് വെയറിൽ മോഷണം നടത്തിയത് 12 കാരൻ





താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷനു മുന്നിലെ റിലുഫൂട്ട് വെയറിൽ ഇന്നു രാവിലെ മോഷണം നടത്തിയത് 12 കാരൻ.

കടയിലെ ജീവനക്കാരൻ പുറത്ത് ചായ കുടിക്കാൻ പോയ അവസരത്തിൽ അകത്തു കയറി മേശയിൽ ഉണ്ടായിരുന്ന 3600 രൂപ കൈക്കലാക്കി കടന്നു കളയുകയായിരുന്നു.





കടയിലെ CC tv യിൽ അകത്തു കടക്കുന്നതും, പണം എടുക്കുന്നതും, പുറത്തു പോകുന്നതും പതിഞ്ഞിട്ടുണ്ട്.

ഇതിൻ്റെ അടിസ്ഥാനത്താൽ കടയുടമയും, പരസരത്ത് ഉള്ളവരും നടത്തിയ തിരച്ചിലിൽ മോഷണം നടത്തിയ 11 കാരനെ കണ്ടെത്തി.

തുടർന്ന് CCtv ദൃശ്യങ്ങൾ സഹിതം പോലീസിനെ അറിയിക്കുകയും, കുട്ടിയെ കൈമാറാൻ തയ്യാറാവുകയും ചെയ്തു.

എന്നാൽ 11 കാരനെതിരെ കേസെടുക്കാനോ, സ്റ്റേഷനിലേക്ക് കൊണ്ടുപോകാനോ സാധിക്കില്ല എന്നു പറയുകയും, രക്ഷിതാക്കളെ പോലും വിളിച്ചു വരുത്താൻ തയ്യാറാവാതെ കുട്ടിയെ വിട്ടയച്ചുവെന്ന് കടയുടമയും, ജീവനക്കാരും പറഞ്ഞു.


കൈക്കലാക്കിയ പണത്തിൻ്റെ സിംഹഭാഗവും മണിക്കൂറുകൾക്കകം ചിലവഴിച്ച് കഴിഞ്ഞിരുന്നു.

കടയിൽ കയറിയ കുട്ടിയുടെ വീട് താമരശ്ശേരിയുടെ സമീപ പ്രദശത്തു തന്നെയാണ്. 


Post a Comment

Previous Post Next Post