ബാലുശ്ശേരി: ബാലുശ്ശേരിയില്‍ കെട്ടിട നിര്‍മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. മഞ്ഞപ്പാലം കൊട്ടാര മുക്കിലെ വെങ്കലില്‍ താമസിക്കുന്ന കോട്ടക്കുന്നുമ്മല്‍ ജിതേഷ് (39) ആണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് ഇയാളെ അബോധാവാസ്ഥയില്‍ ബീവ്‌റേജിന് സമീപത്തെ കെട്ടിടത്തില്‍ നാട്ടുകാര്‍ കാണുന്നത്. തുടര്‍ന്ന് പൊലിസില്‍ വിവരം അറിയിക്കുകയും, ഇയാളെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനാണ്.പിതാവ്: പരേതനായ അച്ചുതന്‍. മാതാവ്: സുമതി. സഹോദരി: ജിനി (കൂരാച്ചുണ്ട്).
