അമ്പലപ്പുഴ: വണ്ടാനത്ത് ലോഡ്ജിൽ താമസിച്ച് സ്കൂട്ടറുമായി മുങ്ങിയ ദമ്പതികൾ പിടിയിൽ. ഹരിപ്പാട് ചക്കാല കിഴക്കേതിൽ സന്ദീപ് (44), ഭാര്യ ഷീബ (43) എന്നിവരെയാണ് പുന്നപ്ര സി.ഐ ലൈസ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 23ന് രാത്രി വണ്ടാനത്തുള്ള പുതിയ ലോഡ്ജിൽ മുറിയെടുത്തു താമസിച്ചതിന് ശേഷം അവരെ സ്വാധീനിച്ച് എ.ടി.എമ്മിൽനിന്ന് പണം എടുക്കാനെന്ന് പറഞ്ഞ് സ്കൂട്ടറുമായി മുങ്ങുകയായിരുന്നു.വധശ്രമം ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് സന്ദീപെന്ന് പൊലീസ് പറഞ്ഞു.
