Trending

കാരാടി റെസിഡന്റ്സ് അസോസിയേഷൻ വാർഷികം




 താമരശ്ശേരി:കാരാടി റെസിഡന്റ്സ് അസോസിയേഷൻ അതിന്റെ 4ാം വാർഷികം വർണ്ണം '23
 വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്റ് പ്രസീന സുരേഷ് അദ്ധ്യക്ഷം വഹിച്ച വേദിയിൽ
ശ്രീ മുരളി കുന്നും പുറത്ത് പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് ഉജ്ജ്വല ബാല്യ അവാർഡ് ജേതാവ് കുമാരി എസ് തീർത്ഥയെയും, സ്ഥാനീയ കലാകാരന്മാരായ കളരി ഗുരു ശ്രീ എൻ പി ചാത്തുവേട്ടനെയും, തിറയാട്ട കലാകാരൻ ശ്രീ പി കെ വിശ്വനാഥനെയും 80 വയസിനു മുകളിൽ പ്രായമായ 18 അംഗങ്ങളെയും വേദിയിൽ ആദരിച്ചു. ദേവി കൃപ കളരി സംഘം കാക്കവയൽ അവതരിപ്പിച്ച കളരിപ്പയറ്റും വോയ്സ് ഓഫ് കാലിക്കറ്റിന്റെ ഗാന സന്ധ്യയും പരിപാടിക്ക് മാറ്റു കൂട്ടി.

Post a Comment

Previous Post Next Post