താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടിൽ താമസിക്കുന്ന ജിഷ്ണു ദാസ്(ബിച്ചുണ്ണി 27 ) വീടിനു സമീപത്തെ പൊതുകിണറിൽ വീണു മരിച്ചു.രാത്രി 11 മണിയോടെയായിരുന്നു അപകടം, കിണറിൻ്റെ ആൾമറിയിൽ ഇരിക്കുംമ്പോൾ അബദ്ധത്തിൽ അഴമുള്ള കിണറിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്മ -ലീല
സഹോദരി -ലിജിന
ശവ സംസ്കാരം ഇന്ന് വൈകീട്ട് -3 മണിക്ക്.
