Trending

കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചു: തൃശൂരിൽ യുവതിയെ കൊലപ്പെടുത്തി വനത്തിൽ തള്ളി




തൃശൂർ: തൃശൂരിൽ യുവതിയെ കൊലപ്പെടുത്തി വനത്തിൽ തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര ( 26 ) ആണ് കൊല്ലപ്പെട്ടത്. അതിരപ്പള്ളി തുമ്പൂർമുഴി വനത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ സുഹൃത്ത് ഇടുക്കി സ്വദേശി അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂരിൽ സൂപ്പർമാർക്കറ്റിലെ സെയിൽസ്‌ ഗേൾ ആയ ആതിരയെ 29 മുതൽ കാണാതായിരുന്നു. കാലടി പൊലീസ് ഈ കേസിൽ അന്വേഷണം നടത്തുന്നതിനിടെയാണ് അഖിൽ കുറ്റസമ്മതം നടത്തിയത്. ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ് അഖിൽ അറിയിച്ചിരിക്കുന്നത്.



Post a Comment

Previous Post Next Post