Trending

സന ജിൻസിയ ഇന്ത്യൻ ബെയ്സ് ബാൾ ടീമിൽ, ഏഷ്യാ കപ്പിൽ പങ്കെടുക്കും.








താമരശ്ശേരി: വുമൺ ഏഷ്യൻ കപ്പിൽ പങ്കെടുക്കാൻ ഇന്ത്യൻ ബെയ്സ് ബാൾ ടീം അംഗമായി താമരശ്ശേരിക്കാരി സന ജിൻസിയ ഹോ ങ്കോങ്ങിലേക്ക്. മേയ് 21 മുതൽ ജൂൺ രണ്ട് വരെ നടക്കുന്ന വുമൺ ഏഷ്യൻ കപ്പിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് സന അഞ്ച് വർഷമായി കാലിക്കറ്റ് യൂനിവേഴ്സി റ്റി ബെയ്സ് ബാൾ ടീം അംഗവും രണ്ട് വർഷ മായി കേരള ബെയ്സ് ബാൾ ടീം അംഗവുമാണ് ഈ കായികതാരം.

സന അംഗമായ കാലിക്കറ്റ് യൂനിവേഴ്സിറ്റി ബെയ്സ് ബാൾ ടീം രണ്ട് വർഷമായി ഓൾ ഇന്ത്യ ഇന്റർ യൂനിവേഴ്സിറ്റി ചാമ്പ്യന്മാരാണ്. ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ പങ്കെടുത്ത സോഫ്റ്റ്ബാൾ കേരള ടീമംഗവുമായിരുന്നു. കോഴിക്കോട് ഫാറൂഖ് കോളജിലെ എം.എസ്.സി കെമിസ്ട്രി ഫൈനൽ വിദ്യാർഥിനിയാണ്. എളേറ്റിൽ എം.ജെ.എച്ച്.എസിലെ വിദ്യാർ ഥിനിയായിരിക്കെയാണ് സന ബെയ്സ് ബാൾ മേഖലയിലെത്തു ന്നത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കച്ചേരിക്കുന്നുമ്മൽ കാസിം - സുബൈദ ദമ്പ തികളുടെ മകളാണ്.

Post a Comment

Previous Post Next Post