Trending

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ പാമ്പുകടിയേറ്റു; നാലുവയസുകാരി മരിച്ചു




തൃശൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. മുറ്റിച്ചൂര്‍ പള്ളിയമ്പലത്തിനു സമീപം കക്കേരി ഷെമീറിന്റെ മകള്‍ ആസിയ റൈഹാനാണ് മരിച്ചത്. മറ്റു കുട്ടികളോടൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു ആസിയ. ഇതിനിടയിലാണ് പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പോകുന്ന വഴിയില്‍ വെച്ച് തന്നെ കുട്ടി മരിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഖബറടക്കം ഇന്ന് മുറ്റിച്ചൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Post a Comment

Previous Post Next Post