Trending

നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വൊക്കേഷൻ ബൈബിൾ സ്കൂളിന്, (OVBS) തുടക്കമായി.



 നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ഇന്നുമുതൽ കുട്ടികൾക്കായി ഒരാഴ്ചത്തെ ബൈബിൾ ക്ലാസുകൾ ആരംഭിച്ചു. ബാലപാഠം മുതൽ പ്ലസ് ടു വരെയുള്ളകുട്ടികളെ ആറു ഗ്രൂപ്പുകളായി തിരിച്ച് നടത്തുന്ന ബൈബിൾ പഠന ക്ലാസിന്റെ ഉദ്ഘാടന സമ്മേളനം ഇടവക വികാരി വർഗീസ് വി ജോണിന്റെ അധ്യക്ഷതയിൽ മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ജെയിംസ് ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. ഇടവക സെക്രട്ടറി ജേക്കബ് തെക്കനാട്ട്, ട്രസ്റ്റി  മനോജ് ടി കുര്യൻ താഴത്തേതിൽ, സ്ത്രീസമാജം സെക്രട്ടറി ഗ്രേസി തോമസ് ഇരവികുളങ്ങര, എന്നിവർ ആശംസകൾ നേർന്ന ചടങ്ങിന് അസിസ്റ്റന്റ് ഹെഡ്മാസ്റ്റർ ജിനേഷ് കുര്യൻ സ്വാഗതം ആശംസിക്കുകയും ഹെഡ്മാസ്റ്റർ ലിബിന കെ ഏലിയാസ് നന്ദി അർപ്പിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post