ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പോലീസ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നത്.
ഇന്നലെ രാത്രി ഒൻപതു മണിക്കാണ് വീടിൻ്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന പ്രവാസിയായ ഷാഫിയെ വെള്ള സ്വിഫ്റ്റ് കാറിൽ വീട്ടിലെത്തിയ നാലംഗ സംഘം ബലമായി കാറിലേക്ക് പിടിച്ചു കയറ്റിയത്.
ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ സനിയ അക്രമികളെ തടുക്കാൻ ശ്രമിച്ചെങ്കിലും അവരെയും കാറിൽ കയറ്റുകയും 150 മീറ്ററോളം അകലെ ഇറക്കി വിടുകയും ചെയ്തു.സനിയയുടെ ദേഹത്താകെ പരുക്കേറ്റിറ്റുണ്ട്.
സനിയ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഷാഫി ഏറെക്കാലമായി ദുബായിയിൽ ബിസിനസ്സ് നടത്തി വരികയായിരുന്നു. ഒരു വർഷത്തോളമായി നാട്ടിലാണ്.
പ്രതികളുമായി പിടിവലി നടന്ന വീടിൻ്റെ മുറ്റത്ത് നിന്നും പിസ്റ്റളിൻ്റെ അടർന്ന ഭാഗം കണ്ടെത്തിയിരുന്നു.
കൊടുവള്ളി സ്വദേശിയായ സാലി എന്നു പറയുന്ന ആളും നാലു ഗുണ്ടകകളും ഒരു മാസം മുമ്പ് ഷാഫിയുടെ വീട്ടിൽ എത്തുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു, ഇതേ തുടർന്ന് ഷാഫി താമരശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു, എന്നാൽ ഷാഫിയെ ഒഴിവാക്കി മറ്റു നാലു പേർക്കെതിരെ നിസാര വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുക്കുകയും, പ്രതികൾ ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തതായി ബന്ധുക്കൾ പറഞ്ഞു.
താമരശ്ശേരി DYSP അഷറഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ പോലീസ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.
