താമരശ്ശേരി : ഈസ്റ്റർ ദിനത്തിൽ ആശംസാ കാർഡുകളുമായി ബിജെപി താമരശ്ശേരി നോർത്ത് ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ താമരശ്ശേരി രൂപതാ ആസ്ഥാനത്തിലും , വിവിധ ക്രിസ്സ്തുമത വിശ്വാസികളുടെ വീടുകളിലും സമ്പർക്കം നടത്തി.
പ്രമുഖ വ്യക്തികളെ സമ്പർക്കം നടത്തി ആശംസാ കാർഡ് നൽകി.
താമരശ്ശേരി രൂപതാ ആസ്ഥാനം സന്ദർശിച്ചു രൂപതാ ചാൻസലർ ഫാദർ ബെന്നി മുണ്ടനാട്ട്, രൂപതാ വികാരി ജനറൽ
ഫാദർ ജോൺ ഒറവുങ്കര, ഫിനാൻസ് ഓഫീസർ ഫാദർ കുര്യാക്കോസ് മുകാലയിൽ എന്നിവർക്ക്
സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി ആശംസാ കാർഡ് നൽകി.
ഏരിയാ പ്രസിഡണ്ട് എ.കെ.ബബീഷ് പഴവർഗ്ഗങ്ങൾ നൽകി.
ഏരിയാ ഭാരവാഹികളായ സി.കെ. സന്തോഷ്, ബൈജു എം.ടി, രഷി ചുങ്കം സംബന്ധിച്ചു.
ഫോട്ടോ: ബിജെപി പ്രവർത്തകർ ഈസ്റ്റർ ദിനത്തിൽ താമരശ്ശേരി രൂപതാ ആസ്ഥാനം സന്ദർശിച്ച് ചാൻസലർ ഫാദർ ബെന്നി മുണ്ടനാട്ടിന് ഗിരീഷ് തേവള്ളി ആശംസാ കാർഡ് നൽകുന്നു
