കണ്ണൂരില്‍ സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; യുവാവും അഞ്ചുവയസുകാരിയും മരിച്ചു
കണ്ണൂര്‍: കണ്ണാടിപ്പറമ്പ് ആറാംപീടികയില്‍ സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടുപേര്‍ മരിച്ചു. കാട്ടാമ്പള്ളി ഇടയില്‍പീടിക സ്വദേശികളായ അജീര്‍(26) ബന്ധു റാഫിയ(5) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഫാത്തിമ എന്ന എട്ടുവയസുകാരി പരുക്കുകളോടെ ചികിത്സയിലാണ്.
ബുധനാഴ്ച രാത്രി പത്തിനാണ് അപകടം. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടില്‍ സത്കാരത്തിന് പോയി മടങ്ങുമ്പോഴാണ് അപകടം. പിന്നാലെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
