Trending

‘പോണ്‍ സിനിമാനടിക്ക്‌ പണം നല്‍കി’; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ട്രംപ് അറസ്റ്റില്‍





അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ  അറസ്റ്റ് ചെയ്തു. 

വഴിവിട്ട ബന്ധം ഒതുക്കാൻ നീലച്ചിത്ര നടിക്ക് പണംനല്‍കിയ കേസിലായിരുന്നു മന്‍ഹാറ്റനിലെ കോടതിയുടെ നടപടി. ആരോപണങ്ങള്‍ ട്രംപ് കോടതിയില്‍ നിഷേധിച്ചു. 

ക്രിമിനല്‍ കേസില്‍ കുറ്റം ചുമത്തപ്പെട്ട ആദ്യ മുന്‍ യുഎസ് പ്രസിഡന്‍റായ ഡോണ്‍ള്‍ഡ് ട്രംപിനെ മാന്‍ഹാറ്റനിലെ കോടതിയാണ് അറസ്റ്റ് ചെയ്തത്. 

കുറ്റം ചുമത്തുന്നതിന് മുന്നോടിയായാണ് അറസ്റ്റ് നടപടി. കോടതിയില്‍ ജഡ്ജി യുവാന്‍ മെര്‍ക്കനുമുന്നില്‍ ഹാജരായ ട്രംപിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. 

34 കുറ്റങ്ങളാണ് ട്രംപിനുമേല്‍ ചുമത്തിയത്. ഈസമയം കോടതി പരിസരത്ത് ട്രംപനുകൂലികളും എതിര്‍ക്കുന്നവരുമായി വന്‍ ജനക്കൂട്ടവുമുണ്ടായിരുന്നു.

 കോടതിയിലെ വാദം പൂര്‍ത്തിയാക്കിയശേഷം മടങ്ങിയ ട്രംപ് പക്ഷെ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പിന്നീട് മാധ്യമങ്ങളെ കാണുമെന്ന് ട്രംപിനോടടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.  ന്യൂയോര്‍ക്കില്‍ കനത്ത സുരക്ഷ സന്നാഹമാണ് പൊലീസ് ഒരുക്കിയിരുന്നത്. 

Post a Comment

Previous Post Next Post