താമരശ്ശേരി പരപ്പൻ പൊയിലിൽ നിന്നും പ്രവാസിയായ മുഹമ്മദ് ഷാഫിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചന.
കാസർഗോഡ് മഞ്ചേശ്വരം ഭാഗത്ത് നിന്നാണ് കസ്റ്റഡിയിൽ എടുത്തത് എന്നാണ് പുറത്തു വരുന്ന വിവരം.
ഇവരെ വൈകുന്നേരത്തോടെ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിക്കുമെന്നാണ് അറിയാൻ സാധിച്ചത്.
