Trending

ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികനെ തീ കൊളുത്തി; പൊള്ളലേറ്റയാളുടെ നില ഗുരുതരം







കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനിൽ യാത്രക്കാരൻ തീ കൊളുത്തി. സഹയാത്രികന്‍റെ ദേഹത്താണ് തീ കൊളുത്തിയത്. ട്രെയിനിന്‍റെ ഡി1 കമ്പാർട്ട്മെന്‍റിലെ യാത്രക്കാരന് പൊള്ളലേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കോഴിക്കോട് കോരപ്പുഴ -എലത്തൂർ പാലത്തിന് മുകളിൽവെച്ചാണ് സംഭവം. കമ്പാർട്ട്മെന്‍റിലെ മറ്റ് നാല് യാത്രക്കാർക്കും സാരമായി പൊള്ളലേറ്റതായി റിപ്പോർട്ടുണ്ട്. പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ ആൾ ഓടി രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം.

സംഭവത്തിന് പിന്നാലെ ട്രെയിൻ അടിയന്തരമായി നിർത്തി. തുടർന്ന് യാത്രക്കാർ റെയിൽവേ പൊലീസിന്‍റെ സഹായം തേടി. തുടർന്ന് പൊള്ളലേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് ട്രെയിൻ യാത്ര പുനരാംരംഭിച്ചത്.

വാക്കുതർക്കത്തിന് പിന്നാലെയാണ് തീ കൊളുത്തിയതെന്നാണ് വിവരം. വാക്കുതർക്കത്തിന് കാരണം എന്താണെന്ന് അറിവായിട്ടില്ല.


Post a Comment

Previous Post Next Post