Trending

കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങി ഒമ്പതുവയസുകാരന് ദാരുണാന്ത്യം




തിരുവനന്തപുരം:ബാലരാമപുരത്ത് ബലൂൺ വിഴുങ്ങിയ 9 വയസുകാരൻ മരിച്ചു.

 അന്തിയൂർ സ്വദേശി ആദിത്യനാണ് മരിച്ചത്. ബലൂൺ വിഴുങ്ങിയ ആദിത്യനെ കഴിഞ്ഞ ദിവസം നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചത്. സബിത, രാജേഷ് ദമ്പതികളുടെ മകനാണ്.

തിങ്കളാഴ്ചയാണ് കുട്ടി കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങിയത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിൽ ബലൂൺ പുറത്തെടുത്തിരുന്നു. എന്നാൽ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. അപകടം നടന്നയുടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്

Post a Comment

Previous Post Next Post