Trending

ബാഫഖി ട്രസ്റ്റ്: ഒമ്പതാം വാർഷികവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു







 താമരശ്ശേരി: കഴിഞ്ഞ ഒമ്പത് വർഷമായി താമരശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ  ഇഫ്താർ സംഗമം സംഘടിപ്പിച്ചു. 





വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ബാഫഖി ട്രസ്റ്റ് ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോഴിക്കോട് ജില്ല വർക്കിംഗ് സെക്രട്ടറി അബ്ദുൽബാരി മുസലിയാർ ഇഫ്താർ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 


റമളാൻ നൽകുന്ന സഹനത്തിന്റെയും ആത്മ സംസ്കരണത്തിന്റെയും സന്ദേശം ഉൾക്കൊണ്ട് ജീവിതം ചിട്ടപ്പെടുത്താൻ വിശ്വാസി സമൂഹത്തിന് കഴിയണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മപ്പെടുത്തി.
താമരശ്ശേരിയിലെ സൗഹാർദ്ദ വേദിയായി മാറി കഴിഞ്ഞ ഇഫ്ത്താർ സംഗമത്തിൽ മുൻ എം.എൽ.എ അഡ്വക്കേറ്റ് പ്രേംനാഥ്‌ മുഖ്യ അതിഥിയായി പങ്കെടുത്തു. പുണ്യ മാസത്തിന്റെ മൂല്യം ഉൾക്കൊണ്ട് സമൂഹത്തിലെ പട്ടിണിപ്പാവങ്ങളെ സഹായിക്കാൻ നാം മുന്നിട്ടിറങ്ങണമെന്നും ഇസ്ലാം വിഭാവനം ചെയ്യുന്നത് സോഷ്യലിസ്റ്റ് ആശയങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു.
കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് ഉപാ ധ്യക്ഷൻ സയ്യിദ് അഷ്റഫ് തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. സലീം മടവൂർ, പി പി ഹാഫിസു റഹ്മാൻ അഡ്വക്കേറ്റ് പ്രഭാകരൻ നമ്പ്യാർ,കെ ബാബു , സുലൈമാൻ പോർ ങ്ങോട്ടൂർ,എ.കെ.കൗസർ മാസ്റ്റർ,ഉല്ലാസ് കുമാർ, സലിം പുല്ലടി ,ഗഫൂർ പി പി, നവാസ് മാസ്റ്റർ, അഡ്വക്കറ്റ് ജോസഫ് മാത്യു, എൻ.പി ഭാസ്ക്കരൻ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖർ പങ്കെടുത്തു.
ബാഫഖി ട്രസ്റ്റ് ഇഫ്താർ കിറ്റ് വിതരണ ഉദ്ഘാടനം ട്രസ്റ്റ് ഭാരവാഹി കുഞ്ഞി മുഹമ്മദ് കാരാടിക്ക് കൈമാറി എ.കെ അബ്ബാസ് നിർവ്വഹിച്ചു.
പി.പി. കുഞ്ഞി മുഹമ്മദ്,എ.പി മുസ്തഫ,ഹാരിസ് അമ്പായത്തോട്, അഷ്റഫ് കൂടത്തായ്,വി.കെ അഷ്റഫ്,റഫീഖ് കൂടത്തായ്,എം.ടി.അയ്യൂബ് ഖാൻ,സമദ് കോരങ്ങാട്, ഇഖ്ബാൽ പൂക്കോട്, ടി.പി ശരീഫ്,നദീർ അലി,അൽത്താഫ് ടി.പി, തസ്ലീം, മജ്നാസ് ,ഷംസു മെർക്കുറി, സാജൽ സി .എച്ച്, മൻസൂർ ഒതയോത്ത്, അഖ്ഫൽ,എന്നിവർ സംബന്ധിച്ചു.
 ട്രസ്റ്റ് കൺവീനർ എം മുഹമ്മദ് ഹാജി സ്വാഗതവും  ബാരി മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post