Trending

താമരശ്ശേരി ഗവ.യുപി സ്കൂൾ റിട്ട. അധ്യാപിക സുമതി ടീച്ചറുടെ മകൻ സജിൻ ഹരി അപകടത്തിൽ മരിച്ചു.



താമരശ്ശേരി :കർണാടക ചാമരാജ് നഗർ മുക്കള ഹളളിയിലെ എസ് പി കെ ക്രഷറിൽ സൂപ്പർവൈസറായി ജോലി നോക്കി വരികയായിരുന്ന പരപ്പൻ പൊയിൽ ചാടിക്കുഴി രാജി നിവാസിൽ സജിൻ ഹരി (34) ക്വാറിയിൽ കാൽ വഴുതിവീണ് മരിച്ചു.
ക്വാറിയിൽ താഴെ ജോലി ചെയ്തിരുന്ന ആൾക്ക് മൊബൈൽ ഫോണിൽ മുകളിൽ നിന്നും ലൈറ്റ് അടിച്ചു കൊടുക്കുമ്പോൾ കാൽ വഴുതി താഴേക്ക് പതിക്കുകയായിരുന്നു.

പിതാവ്: എസ് എം സെൽവരാജ്.
ഭാര്യ: അഞ്ജു.
മകൾ: ഇഹലക്ഷ്മി.
സഹോദരങ്ങൾ: സമിത എസ് രാജ് ( നടനം സ്കൂൾ ഓഫ് ഡാൻസ് കാരാടി), സംഗീത് എസ് രാജ്.

താമരശ്ശേരിയിലെ മനോരമ ലേഖകൻ ടി ആർ ഓമനക്കുട്ടൻ്റെ സഹോദരിയുടെ മകനാണ്


Post a Comment

Previous Post Next Post