പുതുപ്പാടി:
പഞ്ചായത്തിൽ നിന്നും രോഗം ബാധിച്ച കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തതിനാൽ വിതരണം ചെയ്ത കോഴിക്കുഞ്ഞുങ്ങളും ആ വീടുകളിലും പരിസത്തുള്ള വീടുകളിലെയും നൂറ് കണക്കിന് വളർത്ത് കോഴികളും കൂട്ടത്തോടെ ചത്തൊടുങ്ങിയിട്ടും പോസ്റ്റ് മോർട്ടം നടത്തി കാരണം കണ്ടെത്തുവാനോ ആവശ്യമായ നഷ്ടപരിഹാരം നൽകുവാനോ തയാറാവാത്ത ഭരണ സമിതി നിലപാടിനെതിരായാണ് ചത്ത കോഴികളുമായി ഗുണഭോക്താക്കളുടെ നേതൃത്വത്തിൽ പ്രസിഡണ്ടിനെ ഉപരോധിച്ചത്.
കടുത്ത ഉഷ്ണ കാലത്ത് തിരുപനന്തപുരത്തെ ഫാമിൽ നിന്നും കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നതിനെതിരെ എൽ.ഡി.എഫ്. മെമ്പർമാരും ഇംപ്ലിമെന്റ് ഓഫീസറായ വെറ്റിനറി ഡോക്ടറും വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു ഇത് മറി കടന്നാണ് ഭരണ സമിതി സ്ഥാപിത താൽപ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി എന്ന ഉത്രാടം എന്ന ഫാം വഴി പദ്ധതി നടപ്പിലാക്കിയത് . വർഷങ്ങൾക്ക് മുൻപ് ഇതേ ഏജൻസി വഴി കുടുംബശ്രീ കോഴി വിതരണം നടപ്പിലാക്കിയെങ്കിലും മുഴുവൻ കോഴിക്കുഞ്ഞുങ്ങളും ചത്തൊടുങ്ങി ലോൺ എടുത്ത കുടുംബശ്രീ പ്രവർത്തകർ തുക തിരച്ചടക്കാൻ കഴിയാത്തതിനാൽ ജപ്തി നടപടി നേരിട്ട് കൊണ്ടിരിക്കുകയാണ് ഇതെല്ലാം LDF മെമ്പർമാർ ചൂണ്ടിക്കാട്ടി യിരുന്നെങ്കിലും തിരുപനന്തപുരത്തെ കോൺഗ്രസ് നേതാവിന്റെ ഫാമിൽ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങുകയായിരുന്നു ഇന്ന് തന്നെ പോസ്റ്റ് മോർട്ടം നടത്തി കാരണം കണ്ടെത്തി പരിഹാരം കാണുമെന്നും ചത്ത കോഴികളുടെ എണ്ണമെടുത്ത് നഷ്ടപരിഹാരം നൽകുമെന്നും പ്രസിഡണ്ട് ബീന തങ്കച്ചൻ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ചത്ത കോഴികളുമായി ഗുണഭോക്താക്കളുടെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരം അവസാനിപ്പിച്ചത് സി.പി.ഐ എം ഏരിയ കമ്മിറ്റിയംഗം എം.ഇ ജലീൽ, വാർഡ് മെമ്പർമാരായ ഡെന്നി വർഗീസ്, ശ്രീജ ബിജു, ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിമാരായ സാലീഫ് കെ.എ., ഷനീജ് പി. എന്നിവർ സമരത്തിന് നേതൃത്വം നൽകി
