താമരശ്ശേരിയിൽ ഭർത്താവിനേയും, ഭാര്യയേയും വീട്ടിൽ നിന്നും ഗുണ്ടാസംഘം തട്ടികൊണ്ടു പോയി, ഭാര്യയെ വഴിയിൽ ഇറക്കിവിട്ടു, രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. ഗുണ്ടാസംഘവുമായി പിടിവലി നടന്ന ഭാഗത്തു നിന്നും പിസ്റ്റളിൻ്റെ അടർന്നു വീണ ഭാഗം കണ്ടെത്തി.
പരപ്പൻ പൊയിൽ കുറുന്തോട്ടി കണ്ടിയിൽ ഷാഫിയേയും, ഭാര്യ സെനിയയേയുമാണ് ആയുധങ്ങളുമായി എത്തിയ നാലംഗ സംഘം കാറിൽ കയറ്റി കൊണ്ടുപോയത്.
സനിയയെ പിന്നീട് വഴിയിൽ ഇറക്കിവിട്ടു. രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
വെള്ള സ്വിഫ്റ്റ് കാറിലാണ് സംഘം എത്തിയത്. ഷാഫി ദുബായിൽ ബിസിനസ്സുകാരനാണ്. നാട്ടിൽ എത്തിയിട്ട് ആറു മാസത്തിലധികമായി..
കഴുത്തിനും, ദേഹത്തും പരുക്കേറ്റ സനിയ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.കാറിലെത്തിയ നാലുപേരും മുഖം മറച്ചിരുന്നു.
താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.
