താമരശ്ശേരി: താമരശ്ശേരി പരപ്പൻ പൊയിലിൽ നിന്നും ദമ്പതികളെ തട്ടികൊണ്ടു പോയ സംഭവത്തിനു പിന്നിൽ ദുബായിയിൽ വെച്ചു നടത്തിയ സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള തർക്കങ്ങളാണെന്ന് ബന്ധുക്കൾ.
ഒരു മാ;ഒരു മാസം മുമ്പ് കൊടുവള്ളി സ്വദേശിയും മറ്റ് നാലുപേരും ഷാഫിയുടെ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതിനെ തുടർന്ന് പോലീസ്സി പരാതി നൽകിയിരു
കൊടുവള്ളി സ്വദേശിയായ സാലി എന്നു പറയുന്ന ആളും കൂടെ മറ്റു നാലു പേരും ചേർന്നാണ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയത്.
.
ഇതു സംബന്ധിച്ച് താമരശ്ശേരി പോലീസിൽ ഷാഫി പരാതി നൽകിയിരുന്നു.എന്നാൽ പ്രശ്നമുണ്ടാക്കിയ പ്രധാന കക്ഷി സാലിയെ ഒഴിവാക്കി കൂടെ ഉണ്ടായിരുന്ന നാലു പേരുടെ പേരിൽ നിസാര വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തതായി ഷാഫിയുടെ ബന്ധുക്കൾ പറഞ്ഞു. സാലി ഇപ്പോൾ ദുബായിയിലാണ്.
അതേ സാലിയുടെ സംഘത്തിൽ പെട്ടവർ തന്നെയാണ് ഇന്നലെ രാത്രി വീട്ടിൽ എത്തിയെതെന്നാണ് ബലമായ സംശയന്നെന്നും ബന്ധുക്കൾ പറഞ്ഞു:
സാലിയും ഷാഫിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കം ഉണ്ടായിരുന്നു.
അതേ സമയം തട്ടിക്കൊണ്ടുപോയ സംഘവുമായി ബന്ധമുണ്ട് എന്ന് സംശയിക്കുന്ന ചിലരെ പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്
പ്രവാസിയ ഷാഫി ഒരു വർഷത്തോളമായി നാട്ടിലാണ്.
