Trending

ത്യാഗസ്മരണയില്‍ ഇന്ന് ദു:ഖവെള്ളി; താമരശ്ശേരി ചുരത്തിൽ കുരിശിൻ്റെ വഴി





കാൽവരികുന്നിലെ കുരിശുമരണത്തിന്റെ സ്മരണകള്‍ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. പീഡാനുഭവ വായന, കുര്‍ബാന, കുരിശിന്റെ വഴി, പരിഹാര പ്രദക്ഷിണം എന്നിവയ്ക്ക് പുറമേ പ്രത്യേക പ്രാര്‍ത്ഥനകളും
തിരുക്കര്‍മ്മങ്ങളും വിവിധ പള്ളികളില്‍ നടക്കും.


ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും,കുരിശുമരണത്തിന്റെയും ഓര്‍മകളാണ് ദുഃഖവെള്ളിയില്‍ നിറയുന്നത്.നൂറുക്കണക്കിന് വിശ്വാസികൾ താമരശ്ശേരി ചുരത്തിൽ കുരിശിൻ്റെ വഴി നടന്നു കയറാൻ ആരംഭിച്ചു.രാവിലെ 10 മണിക്ക് അടിവാരത്തുനിന്നാണ് യാത്ര ആരംഭിച്ചത്.ലക്കിടിയിൽ സമാപിക്കും;


Post a Comment

Previous Post Next Post