വടകരയിൽ അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം കെട്ടിടത്തിൽ നിന്ന് വീണയാൾ മരിച്ചു . ബീഹാർ സ്വദേശി സിക്കന്തർ കുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വടകര ജെ.ടി റോഡിലെ താമസ സ്ഥലത്തെ ഇരു നില കെട്ടിടത്തിൽ നിന്നാണ് ഇരുവരും വീണത്.
ഉച്ചയോടെയാണ് ഇരുവരും കെട്ടിടത്തിൽ നിന്നും വീണത്. പരിസരത്തുണ്ടായിരുന്ന വർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സിക്കന്തർ കുമാർ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെയാളെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി . ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഇവർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നതായി പരിസരത്തെ സ്ഥാപനങ്ങളിലുള്ളവർ പറഞ്ഞു
