Trending

പനക്കോട് വാടിക്കൽ നിന്നും കണ്ണിനും മനസ്സിനും കുളിർമയേകുന്ന പെരുന്നാൾ കാഴ്ച















ചെറിയ പെരുന്നാൾ നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ വിശ്വാസികൾക്ക് ശീതള പാനീയങ്ങളുമായി ആദ്യ മധുരം നൽകാൻ അവർ പള്ളി മുറ്റത്ത് കാത്തിരുന്നു .
ബാലരാമനും രാധാകൃഷ്ണനും വിജയനും അശോകനും ബാബുവും സുധീപ് സാമിക്കുട്ടി എന്നിവരും ചേർന്ന് പനക്കോട് വാടിക്കൽ പള്ളി മുറ്റത്ത് കാത്തിരുന്നത് നിസ്ക്കാരം കഴിഞ്ഞിറങ്ങുന്നവർക്ക് മുന്നിൽ സൗഹൃദത്തിന്റെ പുതിയ പുലർകാല പുന:സൃഷ്ടിപ്പിന് വേണ്ടിയായിരുന്നു. 
കലാ സാംസ്കാരിക വേദി പനക്കോടിന്റെ നേതൃത്വത്തിലാണ് ഇന്ന് ശീതള പാനീയ വിതരണം നടന്നത് . 
   മഹല്ല് പ്രസിഡണ്ട് അബ്ദു മാസ്റ്റർ അടക്കമുളള പ്രമുഖ വ്യക്തിത്വങ്ങൾ ഈ ഒരു സന്തോഷ നിമിഷത്തിന്റെ ഭാഗമായി സംബന്ധിച്ചു. 
   സാംസ്കാരിക വേദിയുടെ മറ്റു ഭാരവാഹികളായ വരുവിൻ കാല  അബ്ദുൽ റഷീദ്, പി.വി കലാം , ശിഹാബ് എന്നിവരും വിതരണത്തിൽ പങ്കാളികളായി .

Post a Comment

Previous Post Next Post