Trending

ഭാര്യ വീട് പൂട്ടിയിറങ്ങി, കള്ളനെ പിടിക്കാന്‍ ഭര്‍ത്താവ് ഉള്ളില്‍ ഒളിച്ചിരുന്നു; വലയിലായത് അയല്‍വാസി





ചെന്നൈ: കള്ളനെ പിടികൂടാന്‍ വീട് പുറത്തുനിന്ന് പൂട്ടി ഉള്ളില്‍ ഒളിച്ചിരുന്ന ഉടമസ്ഥന്റെ വലയില്‍ കുരുങ്ങിയത് അയല്‍വാസി. ചെന്നൈ രാമാപുരം അണ്ണൈ സത്യനഗറില്‍ വാടകവീട്ടില്‍ താമസിക്കുന്ന ഡ്രൈവര്‍ നല്ലശിവമാണ് അയല്‍വാസിയും ഇളനീര്‍ വില്‍പ്പനക്കാരനുമായ മണികണ്ഠനെ പിടികൂടിയത്.

നല്ലശിവവും ഭാര്യ ചിത്രയും മകന്‍ വീരമണിയും താമസിക്കുന്ന വീട്ടില്‍ രണ്ട് മാസമായി പണം മോഷണം പതിവായിരുന്നു. ആദ്യമൊക്കെ നല്ലശിവം ഭാര്യയെ സംശയിച്ചു. ഇതിന്റെപേരില്‍ കുടംബകലഹം പതിവായി. കഴിഞ്ഞ ചൊവ്വാഴ്ച നല്ലശിവം കാറിന്റെ വായ്പയടയ്ക്കാന്‍വെച്ചിരുന്ന 5000 രൂപ കാണാതായതോടെയാണ് പുറത്തുനിന്നുള്ളയാളാണ് മോഷണം നടത്തുന്നതെന്ന് ഇരുവര്‍ക്കും ഉറപ്പായത്. ഇതോടെ മോഷ്ടാവിനെ പിടികൂടാന്‍ തീരുമാനിച്ചു.

തിങ്കളാഴ്ച വീടുപൂട്ടി ചിത്രയോട് പുറത്തിറങ്ങാന്‍ പറഞ്ഞ നല്ലശിവം വീടിനുള്ളില്‍ ഒളിച്ചിരുന്നു.മോഷ്ടാവ് പൂട്ട് പൊളിച്ച് കിടപ്പുമുറിയില്‍ കയറി മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ ബലപ്രയോഗത്തിലൂടെ കീഴടക്കി. അപ്പോഴാണ് അയല്‍വാസിയായ മണികണ്ഠനാണെന്ന് മനസ്സിലായത്

Post a Comment

Previous Post Next Post