താമരശ്ശേരി:
തെരുവുനായ് ചത്ത് ദുർഗന്ധം വമിച്ചിട്ടും കുഴിച്ച് മൂടിയില്ല.
കെടവൂർ ജുമാ മസ്ജിദിന് അടുത്ത് ഗുഡ്സ് സ്റ്റാൻ്റിനും വ്യാപാര സ്ഥാപനങ്ങൾക്കും സമീപമാണ് തെരുവ് നായയുടെ രണ്ടുദിവസത്തോളം പഴക്കമുള്ള ജഡമുള്ളത്. കാൽനടക്കാരും വ്യാപാരികളും മൂക്കുപൊത്തിയാണ് ഇതുവഴി പോകുന്നത്. ഇത്രയും ദുർഗന്ധം വമിച്ചിട്ടും നായുടെ ജഡം നീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതർ തയാറാവാത്തതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്
