Trending

ട്രെയിന് തീയിട്ട് ആക്രമണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്





കോഴിക്കോട് കോരപ്പുഴയില്‍ ട്രെയിന് തീയിട്ടുണ്ടായ ആക്രമണത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഷര്‍ട്ടും പാന്‍റ്സും ധരിച്ച് നില്‍ക്കുന്ന യുവാവ് മൊബൈലില്‍ സംസാരിച്ച് നില്‍ക്കുന്നതും ബൈക്ക് വന്ന് നിന്നപ്പോള്‍ പിന്നില്‍ കയറിയിരുന്ന് പോകുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. അക്രമി മെലിഞ്ഞയാളാണെന്നും ചുവന്ന ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചിരുന്നതായി ട്രെയിനിലെ യാത്രക്കാര്‍ ഇന്നലെ പൊലീസിന് മൊഴി നല്‍കിയിരുന്നു. 

അതേസമയം, ട്രെയിനിലെ അക്രമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദേശീയ അന്വേഷണ ഏജന്‍സികളും റെയില്‍വേയും സംസ്ഥാനത്തോട് വിവരങ്ങള്‍ തേടി. അക്രമസംഭവം കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണമെന്ന് കെ. മുരളീധരന്‍ എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. 

Post a Comment

Previous Post Next Post