ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നേറ്റമുണ്ടാകുമെന്ന് കെ മുരളീധരൻ പറഞ്ഞു. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കാലാകാലങ്ങളിൽ വിട്ടുപോയ പാർട്ടികളെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരണമെന്നും കെ.മുരളീധരൻ പറഞ്ഞു. ‘പഴയ ശക്തി കോൺഗ്രസിനില്ല എന്നുള്ളത് സത്യമാണ്. പക്ഷേ ഇന്ത്യയിൽ ചലനമുണ്ടാക്കാൻ കോൺഗ്രസിനെ കഴിയൂ. അതുകൊണ്ട് തന്നെ എല്ലാ മതേതര പാർട്ടികളും കോൺഗ്രസിനൊപ്പം ഒന്നിച്ച് നിൽക്കണം’ കെ. മുരളീധരൻ പറഞ്ഞു.
കോൺഗ്രസിൽ നിന്ന് ഒരു പ്രധാന നേതാവ് ബിജെപിയിൽ പോകുമെന്ന് പറഞ്ഞിരുന്നു എന്ന ചോദ്യത്തിന് കെ മുരളീധരന്റെ പ്രതികരണം ഇങ്ങനെ – ‘കേരളത്തിൽ ബിജെപി തൊടാത്ത ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹത്തിന് ബിജെപിയായും അമിത് ഷായുമായെല്ലാം നല്ല ബന്ധമാണ്. അതുകൊണ്ട് അതാരാണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം’.
